ഠാണാവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നു

530

ഇരിങ്ങാലക്കുട : ഠാണാവ് പരിസരത്ത് വെളിച്ചം കുറവാണെന്ന പരാതിയെ തുടര്‍ന്ന് പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുവാന്‍ നഗരസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ലൈറ്റിന്റെ അടിത്തറ പണി പൂര്‍ത്തിയായി. രണ്ടാഴ്ചക്കുള്ളില്‍ ഹൈമാസ്റ്റ് സ്ഥാപിക്കാന്‍ കഴിയുമെന്ന് നഗരസഭ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറുലക്ഷം രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. വെല്‍ ലാംബ്‌സ് കമ്പനിയ്ക്കാണ് നിര്‍മ്മാണചുമതല കൊടുത്തീരിക്കുന്നത്.

Advertisement