മാറുന്ന കേരളത്തിന് മറയിടാന്‍ ശബരിമലയെ രാഷ്ട്രീയ ആയുധമാക്കുന്നു-പ്രൊഫ.സി രവീന്ദ്രനാഥ്

318

ഇരിങ്ങാലക്കുട-ജനപക്ഷ മതേതര നയങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ നവമാനവികതക്ക് മറയിടാനാണ് ശബരിമലയെ രാഷ്ട്രീയ ആയുധമാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ നയിക്കുന്ന സി പി എം ഇരിങ്ങാലക്കുട മണ്ഡലം കാല്‍ നടജാഥ ആല്‍ത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ശബരിമലയിലേത് രാഷ്ടീയവത്ക്കരിക്കാനാണ് ശ്രമിക്കുന്നത് ,അറിവിനെ ആയുധമാക്കി മാനവികത ചരിത്രത്തിന്റെ പുതുവഴിയിലൂടെ സഞ്ചരിക്കുന്ന മതേതര കേരളത്തിന്റെ നന്മകളെ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ശബരിമലയെ രാഷ്ടീയമായി ഉപയോഗിക്കുന്നു.ഓഖി,നിപ്പ,പ്രളയ ദുരിതങ്ങളില്‍ സമാനതകളില്ലാത്ത മികവ് പുലര്‍ത്തിയ ഇടതുപക്ഷ ഇടപെടലുകള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും ,വിലക്കയറ്റം ,റഫാല്‍ അഴിമതി ,നോട്ട് നിരോധന ദുരിതങ്ങള്‍ എന്നിവ മുഖ്യധാരാ ചര്‍ച്ചകളില്‍ നിന്നും മായിച്ചുകളയുക എന്ന രാഷ്ട്രീയ ചാണക്യ തന്ത്രമാണ് വിശ്വാസത്തെ മുന്‍നിറുത്തി ശബരിമലയെ രാഷ്ട്രീയ ആയുധമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രൊഫ.കെ യു അരുണന്‍ ,ഉല്ലാസ് കളക്കാട്ട് ,കെ സി പ്രേമരാജന്‍ ,അഡ്വ.കെ ആര്‍ വിജയ ,വി എ മനോജ് കുമാര്‍ ,യു പ്രദീപ് മേനോന്‍ ,ടി എസ് സജീവന്‍ മാസ്റ്റര്‍ ,കെ പി ജോര്‍ജ്ജ് ,ടി ജി ശങ്കരനാരായണന്‍ ,ലതാ ചന്ദ്രന്‍ ,ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.പ്രൊഫ.കെ യു അരുണന്‍ ക്യാപ്റ്റന്‍ ,ഉല്ലാസ് കളക്കാട്ട് വൈസ് ക്യാപ്റ്റന്‍ #,കെ സി പ്രേമരാജന്‍ മാനേജരായ ജാഥ ചൊവ്വാഴ്ച രാവിലെ 9.30 ന് കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്ത് നിന്നും ആരംഭിക്കും

 

Advertisement