ഒരുമയോടെ ആരോഗ്യത്തിലേക്ക് -വിഷന്‍ ഇരിങ്ങാലക്കുടയുടെ കൂട്ടനടത്തം

21593

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ 40 ല്‍ പ്പരം സാമൂഹ്യ-സാംസ്‌ക്കാരിക സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയില്‍ സംഘടിപ്പിച്ച കൂട്ടനടത്തത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.നടക്കൂ-ആരോഗ്യം നേടൂ എന്ന ആശയം ഉയര്‍ത്തി ലോകപ്രമേഹദിനാചരണ പരിപാടികളുടെ ഭാഗമായാണ്് കൂട്ടനടത്തം സംഘടിപ്പിച്ചത് ഇരിങ്ങാലക്കുട മുനിസിപ്പല്‍ റിപ്പബ്ലിക്ക് പാര്‍ക്കിനു സമീപം തൃശൂര്‍ ജില്ലാ പോലീസ് മേധാവി എം കെ പുഷ്‌ക്കരന്‍ ഐ പി എസ് ഫ്‌ളാഗ് ഓഫ് ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ് കുമാര്‍,പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാ തിലകന്‍ ,സരള വിക്രമന്‍ ,നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുന്‍ കുര്യന്‍ ജോസഫ് ,കൗണ്‍സിലര്‍മാരായ സോണിയാ ഗിരി ,സുജ സജീവ് കുമാര്‍ ,പി വി ശിവകുമാര്‍ ,ശ്രീജാ സുരേഷ് ,ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആര്‍ ഡേവീസ് ,കാറളം പഞ്ചായത്തംഗം വി.ജി.ശ്രീജിത്ത്, ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജ്് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയി പീണിക്കപ്പറമ്പില്‍ ,സി .റോസ് ആന്റോ ,മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്മാരായ അഡ്വ.ടി കെ തോമാസ് ,ബെന്‍സി ഡേവീസ് ,പ്രോഗ്രാം കോര്‍ഡിനേറ്റഴ്‌സായ ടെല്‍സണ്‍ കെ പി,ഷാജി മാസ്റ്റര്‍ ,പ്രവീണ്‍സ് ഞാറ്റുവെട്ടി ,റോസിലി പോള്‍ തട്ടില്‍ ,പീറ്റര്‍ ജോസഫ് ,എ സി സുരേഷ് ,കെ കെ ബാബു ,ശശി വെളിയത്ത് ,ദാവൂദ് എന്നിവര്‍ നേതൃത്വം നല്‍കി .വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതവും കണ്‍വീനര്‍ കെ എന്‍ സുഭാഷ് നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ നിന്നാരംഭിച്ച കൂട്ടനടത്തം ചന്തക്കുന്ന് ,ഠാണാ,ബസ്സ്സ്റ്റാന്റ് വഴി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു

 

Advertisement