ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശി

744

ഇരിങ്ങാലക്കുട -ഇരിങ്ങാലക്കുട സ്വദേശി വിശിഷ്ട സേവനത്തിനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹനായി. തൊമ്മാന സ്വദേശിയും ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ടി.യിലെ അസിസ്റ്റന്റ് സബ് -ഇന്‍സ്‌പെക്ടര്‍ ഷോബി വര്‍ഗ്ഗീസാണ് ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹനായത് .മികച്ച രീതിയില്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരമാണിത്.കഴിഞ്ഞ 25 വര്‍ഷമായി സര്‍വ്വീസിലുള്ള ഷോബി വിജിലന്‍സ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവയിലും കാട്ടൂര്‍, പുതുക്കാട്, കൊടുങ്ങല്ലൂര്‍ എന്നീ സ്റ്റേഷനുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement