നാടന്‍ കളികളില്‍ ആവേശഭരിതരായി ശാന്തിനികേതന്‍ വിദ്യാര്‍ത്ഥികള്‍

636

നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ നിന്ന് മണ്‍മറഞ്ഞു പോയ നാടന്‍കളികള്‍ വിദ്യാലയ അങ്കണത്തില്‍ പുനരവതരിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് പുതിയൊരനുഭവമായി മാറി.ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ കേരളപിറവി സമാപന പരിപാടിയിലാണ് മലയാളം ക്ലബ് പൈതൃകം പഴയതലമുറ ആസ്വദിച്ചിരുന്ന നാടന്‍കളികള്‍ പരിചയപ്പെടുത്തിയത് .ഇന്ന് അന്യം നിന്നു പോയ പല കളികളും വിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തി .കങ്കാണം കല്ല് ,നൂറും കോല് ,അമ്മാനാട്ടം ,നാരങ്ങാപാല് ,കുളംകര,പൂപറിക്കാന്‍ പോരുന്നോ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നാടന്‍ കളികളാണ് ശാന്തിനികേതനില്‍ അരങ്ങേറിയത് .എല്‍ പി ,യു പി വിഭാഗം വിദ്യാര്‍ത്ഥി ,വിദ്യാര്‍ത്ഥിനികളാണ് കളികളില്‍ പങ്കാളികളായത് .തുടര്‍ന്ന് നൃത്ത കലാധ്യാപകന്‍ സന്തോഷ് കേരളനടനം അവതരിപ്പിച്ചു.കഥകളി ,തിരുവാതിരക്കളി,മോഹിനിയാട്ടം ,നാടോടി നൃത്തം ,കവിതാലാപനം ,കേരളോല്പ്പത്തി ദൃശ്യാവിഷ്‌ക്കാരം ,നാടന്‍പാട്ട് എന്നീ കലാപരിപാടികളാണ് മുന്‍ദിവസങ്ങളില്‍ അവതരിപ്പിച്ചത്.എസ് എന്‍ ഇ എസ് പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ ബാബു ആശംസകള്‍ അര്‍പ്പിച്ചു.പ്രിന്‍സിപ്പല്‍ പി എന്‍ ഗോപകുമാര്‍ ,കെ വി റെനി മോള്‍ , വി എസ് സോന ,വി എസ് നിഷ,ഷൈനി പ്രദീപ് ,ശബ്‌ന സത്യന്‍ ,ബീന മുരളി എന്നിവര്‍ നേതൃത്വം നല്‍കി

Advertisement