നടനകൈരളിയില്‍ പതിനെട്ടാമത് നവരസ സാധന ശില്‍പ്പശാല സമാപിച്ചു

298

ഇരിങ്ങാലക്കുട : നാട്യത്തിലെ നവരസങ്ങളെ മനസ്സും പഞ്ചേന്ദ്രിയങ്ങളുമായി ബന്ധിപ്പിച്ച് അഭിനയിക്കുന്ന അപൂര്‍വ്വമായ പരിശീലന പദ്ധതി ഉള്‍കൊള്ളുവാന്‍ ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും അഭിനേതാക്കള്‍ ഇരിങ്ങാലക്കുട നടനകൈരളിയില്‍ എത്തിചേര്‍ന്നു. നാട്യാചാര്യന്‍ വേണുജി രൂപം നല്‍കിയ നവരസസാധന പരിശീലിപ്പിക്കുന്ന പതിനെട്ടാമത് ശില്‍പ്പശാലയില്‍ ഒക്‌ടോബര്‍ 21 മുതല്‍ നവംബര്‍ 4 വരെ പരിശീലിക്കാനെത്തിയവരില്‍ ഭുവനേശ്വരില്‍ നിന്നും പ്രശസ്ത ഒഡീസി നര്‍ത്തകി സൊനാലി മിശ്ര, ഗോവയില്‍ നിന്നും ഭരതനാട്യം നര്‍ത്തകി ലലന്‍ ദേശായി, കര്‍ണ്ണാടകയില്‍ നിന്നും നാടക-സിനിമ നടന്‍ ശിവം കട്ടാരിയ, ജയ്പൂരില്‍ നിന്നും രോഹിത അഗര്‍വാള്‍, ഡല്‍ഹിയില്‍ നിന്നും അഭയ് ശ്രീവാസ്തവ തുടങ്ങി പതിമൂന്നോളം കലാപ്രവര്‍ത്തകരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കാനെത്തിയത്. ശില്‍പ്പശാലയുടെ സമാപനത്തോടനുബന്ധിച്ച് നടനകൈരളിയുടെ ആഭിമുഖ്യത്തില്‍ ബാലിവധം കൂടിയാട്ടം അരങ്ങേറി. പൊതിയില്‍ രഞ്ജിത് ചാക്യാര്‍ ബാലിയായും അമ്മൂര്‍ രജനീഷ് ചാക്യാര്‍ സുഗ്രീവനായും സൂരജ് നമ്പ്യാര്‍ ശ്രീരാമനായും വേഷമിട്ടു.

 

Advertisement