മദ്യലഹരിയില്‍ വീടുകയറി അക്രമം

893

എടതിരിഞ്ഞി-പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി കനാല്‍ പാലത്തിന്റെ അരികില്‍ താമസിക്കുന്ന വയോധികരായ ഭാര്യാ ഭര്‍ത്താക്കന്മാരെയും മകളെയുംമാണ് അയല്‍വാസിയായ യുവാവ് മര്‍ദ്ദിച്ചത് .തച്ചംപുറത്ത് കൃഷ്ണന്‍ ഭാര്യ മാലതി,മകള്‍ -സതി എന്നിവര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ വീടും ,ജനല്‍ ചില്ലുകള്‍,വേലി,മുറ്റത്തിരുന്ന സൈക്കിള്‍ എന്നിവയും തല്ലി തകര്‍ത്തിരിക്കുകയാണ്.അയല്‍വാസിയായ വലൂപ്പറമ്പില്‍ അരുണന്‍ മകന്‍ സംഗീത് ആണ് അക്രമം നടത്തിയത് .എസ് .സി വിഭാഗത്തില്‍പ്പെട്ട 80 വയസ്സുള്ള കുടുംബനാഥനും ,ഭാര്യയും ,മക്കളും ഭീതിയിലാണ്‌

Advertisement