മണിമാളിക കെട്ടിടം പൊളിക്കലുമായി കൂടല്‍മാണിക്യം ദേവസ്വം മുന്നോട്ടുതന്നെ…

1189

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ദേവസ്വം വക പേഷ്‌കര്‍ റോഡ് ജങ്ഷനിലുള്ള മണി മാളിക കെട്ടിടത്തിന് 6 ദശകത്തില്‍ അധികം പഴക്കം ഉണ്ടെന്നും കെട്ടിടത്തിന് പലപ്രാവശ്യം അറ്റകുറ്റപ്പണി നടത്തിയിട്ടുള്ളതായും ഇപ്പോള്‍ കെട്ടിടത്തിന്റെ മേല്‍ക്കുരക്കും ഭിത്തിക്കള്‍ക്കും അടിത്തറക്കും ഗുരുതരമായി കേടുപാടുകള്‍ ഉള്ളതായും മണിമാളിക കെട്ടിടത്തിന് നിത്യ ഉപയോഗത്തിനുള്ള ബലമോ,സുരക്ഷിതമോ ഇല്ലെന്നും കെട്ടിടത്തിന്റെ പലഭാഗത്തും അപകട സൂചനകള്‍ ഉണ്ട് എന്നും മണിമാളിക കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതാണ് ദേവസ്വത്തിനും ഉപഭോക്തക്കള്‍ക്കും നല്ലത് എന്നും ഇതിനുവേണ്ട തിരുമാനങ്ങളെടുത്ത് മുന്നോട്ടുപോകണം എന്ന് സൂചിപ്പിച്ചുകൊണ്ട് ദേവസ്വം കണ്‍സള്‍ട്ടന്റ് എന്‍ഞ്ചിനിയര്‍ പ്രൊഫ. വി.കെ.ലക്ഷ്മണന്‍ നായര്‍ രേഖാമൂലം ദേവസ്വത്തെ അറിയിച്ചിട്ടുള്ളതാണെന്നും ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ പറഞ്ഞു.കൂടാതെ മണിമാളിക കെട്ടിടത്തില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതില്‍ നിന്നും ദേവസത്തെ ഓഡിറ്റിംഗ് ഡിപ്പാര്‍ട്‌മെന്റ് വിലക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവര്ക്കും ഇതുമായി ദേവസ്വം രേഖമൂലം അറിയിപ്പ് കൊടുത്തിട്ടുണ്ട് . അത് അംഗീകരിച്ചുകൊണ്ട് കെട്ടിടത്തിലെ ഭൂരിപക്ഷ വാടകക്കാരും ഒഴിയുവാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ദേവസ്വത്തിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടോ മൂന്നോ വ്യക്തികള്‍ തുച്ഛമായ വാടക നല്‍കികൊണ്ട് ബഹുജന സുരക്ഷ കണക്കിലെടുക്കാതെ അനാവശ്യ വിവാദങ്ങള്‍ പറഞ്ഞു പരത്തുകയാണ് ഭക്തജനങ്ങള്‍ ഇതു തിരിച്ചറിയുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും എന്നാല്‍ സ്വന്തം താല്പര്യകള്‍ക്കായി ദേവസ്വത്തിന്റെ നടപടികളെ തടസം നില്‍ക്കുന്നവര്‍ക്ക് ദേവസ്വത്തിന്റെ നിലപാടുകളെ മാറ്റാന്‍ കഴിയില്ലെന്നും ദേവസ്വം എത്രയും പെട്ടെന്ന് പൊളിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു

Advertisement