കുപ്രസിദ്ധ മോഷ്ടാവ് ‘ഉടുമ്പ് പപ്പന്‍ ” പിടിയില്‍.

1191

ഇരിങ്ങാലക്കുട-നിരവധി ക്ഷേത്ര ഭംഢാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ ആസാദ് റോഡ് ഫ്‌ലാറ്റില്‍ താമസിക്കുന്ന ‘ഉടുമ്പ് പപ്പന്‍’ എന്നറിയപെടുന്ന കാര്യങ്ങാട്ടില്‍ പത്മനാഭന്‍ (63) എന്നയാളെ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സി. ഐ എം .കെ സുരേഷ് കുമാര്‍ , എസ.് ഐ സി സി ബിബിന്‍ എന്നിവര്‍ അറസ്റ്റു ചെയ്തു.
ഈ മാസം 21-ാം തിയ്യതി രാത്രി 11.00 മണിക്ക് ക്രൈസ്റ്റ് കോളേജിനു സമീപത്തുള്ള ചെറാകുളം കുടുംബക്ഷേത്ര ഭംണ്ഡാരം തകര്‍ത്ത് 25000 രുപയോളം മോഷണം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. മോഷണം നടന്ന ക്ഷേത്രത്തിനു സമീപത്തു നിന്നും പ്രതി ഉപേക്ഷിച്ചു പോയ പഴയ വസ്ത്രത്തില്‍ നിന്നുമാണ് പോലീസിനു പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. സമീപകാലത്ത് പുല്ലുര്‍, ചുങ്കം, ഇരിങ്ങാലക്കുട ടൗണിലും പരിസരങ്ങളിലും ക്ഷേത്രഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണങ്ങള്‍ നടന്നിരുന്നു.തുടര്‍ന്ന് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് മോഷ്ടാക്കളെ പിടികൂടുന്നതിന് ആന്റീ ടെംമ്പിള്‍ തെഫ്റ്റ് സ്‌കാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പപ്പന്‍ 1980 മുതല്‍ മോഷണം ആരംഭിച്ച് 10 ഓളം മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണെന്നും ഉടുമ്പു പപ്പന്‍ പോലീസിനോടു പറഞ്ഞു.ക്ഷേത്രങ്ങളുടെ വിലയ മതിലുകളിലും മറ്റും ഉപകരണങ്ങള്‍ ഒന്നും കൂടാതെ വലിഞ്ഞുകയറുന്ന പ്രത്യേക കഴിവുള്ളതിനാലാണ് മോഷ്ടാവിനെ ഉടുമ്പ് പപ്പന്‍ എന്നറിയപെടുന്നത്. ഇയ്യാള്‍ നടത്തിയ മറ്റ് മോഷണങ്ങളെക്കുറിച്ച് പോലീസ് അന്യേഷിച്ചു വരുന്നു.
ആന്റീ ടെമ്പിള്‍ തെഫ്റ്റ് സ്‌കാഡില്‍ എസ് ഐ തോമസ് വടക്കന്‍ , പ്രതാപന്‍ ടി കെ ,സോജന്‍ , മുരുകേഷ് കടവത്ത്, എ കെ രാഹുല്‍ ,സുധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

Advertisement