ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ലോക മസ്തിഷ്‌കാഘാത ദിനം ആചരിച്ചു.

575

ഇരിങ്ങാലക്കുട-ലോക മസ്തിഷ്‌കാഘാത ദിനത്തോടനുബന്ധിച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മസ്തിഷ്‌കാഘാതം, അതിന്റെ ലക്ഷണങ്ങള്‍, പരിചരണ രീതികള്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ക്ലാസ് സംഘടിപ്പിച്ചു. അതോടൊപ്പം കാര്‍ഡിയോ പള്‍മനറി റെസ്യൂസിറ്റേഷന്‍ (CPR – Cardio Pulmonary Resuscitation) ഡെമോണ്‍സ്ട്രേഷനും നടത്തി. ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ ആന്‍ജോ ജോസ്, നഴ്‌സിംഗ് സ്‌കൂളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി. പെരിഞ്ഞനം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ സ്റ്റാഫും, ആശ വര്‍ക്കേഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും ക്ലാസില്‍ പങ്കുചേര്‍ന്നു. ക്ളാസില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്കു ഉത്തരം നല്‍കുന്നതോടൊപ്പം CPR ചെയ്തു പരിശീലിപ്പിക്കുകയും ചെയ്തത് ക്ളാസില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. കമല്‍ ജീത് സ്വാഗതവും ആശ വര്‍ക്കര്‍ ശ്രീമതി. സന്ധ്യ നന്ദിയും പറഞ്ഞു.

 

 

Advertisement