ഇരിങ്ങാലക്കുട : കാഴ്ചയ്ക്ക് വിസ്മയം തീര്‍ത്ത് സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന നല്‍കികൊണ്ട് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിന്റര്‍ ഗാര്‍ഡന്‍ വിഭാഗം ഫെസ്റ്റിവെല്‍ ഡേ ആഘോഷിച്ചു. ഓണം, വിഷു, നവരാത്രി, ഈദ്, ക്രിസ്തുമസ്സ് എന്നീ ആഘോഷങ്ങളും, അനുഷ്ഠാനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പ്രസ്തുത ദിനാഘോഷത്തിന്റെ ഉദ്ഘാടനം എസ.്എന്‍.ഇ.എസ് ചെയര്‍മാന്‍ കെ.ആര്‍.നാരായണന്‍, മനേജര്‍ ഡോ.എം.എസ് വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ ഗോപകുമാര്‍ പി.എന്‍ എന്നിവര്‍ ചേര്‍ന്ന നിര്‍വ്വഹിച്ചു. കെ.ജി.ഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Advertisement