സംസ്ഥാന അമച്ച്വര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഗിരീഷ് പി .വി ചാമ്പ്യനായി

467

ഇരിങ്ങാലക്കുട -ക്രൈസ്റ്റ് കോളേജിന്റെയും തൃശൂര്‍ ചെസ്സ് അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ ചെസ്സ് അസോസിയേഷന്‍ തൃശൂരിന്റെ സഹകരണത്തോടുകൂടി സംസ്ഥാന അമച്ച്വര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 2018 ഒക്ടോബര്‍ 14ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടന്നു.കേരളത്തിലെ 8 ജില്ലകളില്‍ നിന്നും 47 കളിക്കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.എറണാകുളം ജില്ലയില്‍ നിന്നുള്ള ഗിരീഷ് പി വി ചാമ്പ്യനായി.അബ്ദുള്‍ ഖാദര്‍ തൃശൂര്‍ രണ്ടാം സ്ഥാനവും,ഉണ്ണികൃഷ്ണന്‍ ,തിരുവന്തപുരം മൂന്നാം സ്ഥാനവും നേടി .ഈ കളിക്കാര്‍ 2018 നവംബര്‍ 10 മുതല്‍ 16 വരെ പഞ്ചാബില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും .ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഫാ.ജോയ് പീണിക്കപ്പറമ്പില്‍ ,വൈസ് പ്രിന്‍സിപ്പാള്‍ ക്രൈസ്റ്റ് കോളേജ് ,ശശിധരന്‍ സെക്രട്ടറി തൃശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷന്‍ ,രാധാകൃഷ്ണന്‍ പ്രസിഡന്റ് തൃശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷന്‍ ,പീറ്റര്‍ ജോസഫ് എം ചീഫ് ആര്‍ബിറ്റര്‍ എന്നിവര്‍ പങ്കെടുത്തു.ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Advertisement