കേരള കര്‍ഷകസംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

422

ഇരിങ്ങാലക്കുട – മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കേരള ജനതയെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളോട് നിഷേധാത്മക നിലപാടെടുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആല്‍ത്തറ പരിസരത്ത് നടന്ന പരിപാടി കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.കെ.കെ.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എം.ബി.രാജു, കെ.കെ.ഹരിദാസ്, കെ.ജെ.ജോണ്‍സണ്‍, പി.എം.സുധന്‍, എം.അനില്‍കുമാര്‍, എം.ടി.വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പൂമംഗലം കര്‍ഷക സംഘം പൂമംഗലംഷേധ കൂട്ടായ്മ ഏരിയാ ജോയിന്റ് സെക്രട്ടറി എം.ബി.രാജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്.ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.വി.ജിനരാജദാസ്, പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ്, സി.വി.ഷിനു, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു, സുനി ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement