Tuesday, July 15, 2025
24.4 C
Irinjālakuda

ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്‌സ് പണിയുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ചു

ഇരിങ്ങാലക്കുട – ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്‌സ് പണിയുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടറിന് ക്ഷണിച്ചിട്ടുണ്ടെന്ന് പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു.29.25 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിട്ടുള്ളത് .നേരത്തെ മൂന്ന് നിലകളില്‍ വിഭാവനം ചെയ്തിരുന്ന ഈ കെട്ടിടം സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ട് പ്ലാന്‍ എസ്റ്റിമേറ്റ് എന്നിവ പുതുക്കി സമര്‍പ്പിച്ചാണ് സാങ്കേതിക അനുമതി ലഭ്യമാക്കിയിട്ടുളളതെന്ന് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.ഈ സമുച്ചയം ഇപ്പോള്‍ 7 നിലകളിലായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .168555 ചതുരശ്ര അടിയാണ് മൊത്തം കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം.ഇതില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ 5 നിലകളുടെ പണി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് .ഈ കെട്ടിടത്തില്‍ 10 കോടതികളും മറ്റു അനുബന്ധ ഓഫീസുകളും ,വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം ഉണ്ടായിരിക്കും .രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള 2 നിലകളുടെയും അനുബന്ധ വര്‍ക്കുകളുടെയും പണികള്‍ നടത്തുമെന്നും എം എല്‍ എ അറിയിച്ചു

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img