പുസ്തകാസ്വാദനവും ചര്‍ച്ചയും നടത്തി.

325

ഇരിങ്ങാലക്കുട: ടൗണ്‍ ലൈബ്രറിയും ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതിയും സംയുക്തമായി പുസ്തക പരിചയവും സാഹിത്യ ചര്‍ച്ചയും നടത്തി. ഷീബ ജയചന്ദ്രന്റെ ‘എഡിറ്റ് ചെയ്യാത്ത സ്വപ്നം ‘ എന്ന കവിതാ സമാഹാരത്തെ കുറിച്ച് എം.ആര്‍.സനോജ് പുസ്തക പരിചയം നടത്തി.വി.വി.ശ്രീല രചിച്ച ‘അകപ്പൊരുള്‍ ‘ എന്ന കവിതാ സമാഹാരം റെജില ഷെറിന്‍ അവലോകനം ചെയ്തു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, രാജേഷ് തെക്കിനിയേടത്ത്, പ്രതാപ് സിംഗ്, റഷീദ് കാറളം, കെ.കെ.ചന്ദ്രശേഖരന്‍, ഉമ, അരുണ്‍ ഗാന്ധിഗ്രാം, രാധാകൃഷ്ണന്‍ വെട്ടത്ത്, ഷീബ ജയചന്ദ്രന്‍, വി.വി.ശ്രീല എന്നിവര്‍ സംസാരിച്ചു.

Advertisement