കെ .എസ് .ആര്‍. ടി. സി തൊഴിലാളികളുടെ അനിശ്ചിതക്കാല പണിമുടക്ക്-മദ്ധ്യ മേഖല ജാഥക്ക് ഇരിങ്ങാലക്കുട യൂണിറ്റില്‍ സമുചിത സ്വീകരണം നല്‍കി

286

ഇരിങ്ങാലക്കുട-ഒക്ടോബര്‍ 2 ന് കെ. എസ് .ആര്‍ .ടി. സിയില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതക്കാല പണിമുടക്കിന്റെ പ്രടരണാര്‍ത്ഥമുള്ള 4 മേഖലാ ജാഥകളില്‍ കെ .എസ് .ടി .ഇ. യു (എ. ഐ. ടി. യു. സി )ജനറല്‍ സെക്രട്ടറി എം. ജി രാഹുല്‍ നയിക്കുന്ന മദ്ധ്യ മേഖല ജാഥക്ക് ഇരിങ്ങാലക്കുട യൂണിറ്റില്‍ സമുചിത സ്വീകരണം നല്‍കി.കെ .സി രാജന്‍ (കെ .എസ് .ആര്‍. ടി. ഇ) സ്വാഗതം പറഞ്ഞു.പി .എ ജോജോ സെക്രട്ടറി കെ. എസ്. ആര്‍. ടി .ഇ എ(സി. ഐ ടി .യു)ജാഥാ പരിപാടികള്‍ അവതരിപ്പിച്ചു.പി .വി ഡേവീസ് ട്രഷറര്‍( കെ. എസ് .ടി. ഡി .യു),കെ. കെ ഷാജു ,പി. വി സത്യന്‍ (ഐ .എന്‍. ടി .യു .സി) ബ്ലോക്ക് പ്രസിഡന്റ് എന്നിവര്‍ സംസാരിച്ചു.എല്ലാ തൊഴിലാളി സംഘടനകളും ഹാരാര്‍പ്പണം നടത്തി

Advertisement