തെരുവോര കച്ചവടക്കാര്‍ക്ക് പുതിയ ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് വ്യാപാര വ്യവസായികള്‍

454

ഇരിങ്ങാലക്കുട-തെരുവോര കച്ചവടക്കാര്‍ക്ക് ഇനി പുതിയ ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് വ്യാപാര വ്യവസായികള്‍.തെരുവോര കച്ചവടക്കാരില്‍ പലരും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്ക് തടയിടാന്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരണമെന്നുയിച്ചാണ് വ്യാപാര വ്യവസായികള്‍ നഗരസഭ ചെയര്‍പേഴ്‌സണെ കണ്ട് പ്രതിഷേധം അറിയിക്കാന്‍ എത്തിയത് .വഴിയോര കച്ചവടക്കാരായ 38 പേര്‍ക്ക് ഇരിങ്ങാലക്കുടയില്‍ നഗരസഭ ലൈസന്‍സ് അനുവദിച്ച് കൊടുത്തിരുന്നു.ഇനിയുള്ള 92 പേര്‍ക്കുള്ള ലൈസന്‍സ് അനുവദിക്കാനുള്ള അപേക്ഷ നഗരസഭയിലിരിക്കെ ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം കൊണ്ട് വരണമെന്നും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ നടപ്പാക്കണമെന്ന ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാര വ്യവസായ പ്രതിനിധികളും അംഗങ്ങളും എത്തിയത് .ലൈസന്‍സുള്ള തെരുവോര കച്ചവടക്കാര്‍ക്കൊപ്പം അനധികൃതമായ ഒട്ടനവധി കച്ചവടങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിനൊരു നിയന്ത്രണം എത്രയും പെട്ടെന്ന് കൊണ്ട് വരണമെന്നും നഗരസഭയുടെ ഹെല്‍ത്ത് വിഭാഗം ഇത്തരം തെരുവ് കച്ചവട സ്ഥലങ്ങളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കണമെന്നും വ്യാപാര വ്യവസായികള്‍ പറഞ്ഞു

 

Advertisement