കെ.മോഹന്‍ദാസ് അനുസ്മരണം നടത്തി

341

ഇരിങ്ങാലക്കുട: കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക രംഗത്ത് കാല്‍ നൂറ്റണ്ട് പ്രവര്‍ത്തിച്ച മുന്‍ എംപിയും കേരള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.മോഹന്‍ദാസിന്റെ 22-ാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു . അവാര്‍ഡ് ജേതാക്കളായ ബിന്ദു, ജെന്നില്‍ കണ്ണംക്കുന്നി എന്നിവരെ ആദരിച്ചു.

വര്‍ഗീസ് മാവേലി അധ്യക്ഷത വഹിച്ചു. സി.വി.കുര്യാക്കോസ്, എന്‍.കെ.ജോസഫ്, പോള്‍ കോക്കാട്ട്, കാതറിന്‍ പോള്‍, മിനി മോഹന്‍ ദാസ്, അയ്യപ്പന്‍ അങ്കാരത്ത്, എസ്.ജെ. വാഴപ്പിള്ളി, റോക്കി ആളൂക്കാരന്‍, പി.ടി മാത്യു, കെ.വി.കണ്ണന്‍, പി.ടി.ജോര്‍ജ്, ജോസ് അരിക്കാട്ട്, ജൂലിയസ് ആന്റണി, സജി റാഫേല്‍ ,കൊച്ചുതേസ്, നീതു മണിക്കുട്ടന്‍,സിജോയ് തോമസ്, ഡേവിസ് തുളുവത്ത്, ഡെന്നീസ് കണ്ണംകുന്നി, ജോബി മംഗലന്‍, ലോനപ്പന്‍ എപ്പറമ്പില്‍, ശിവരാമന്‍ എടത്തിരിഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement