പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.

399

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.ഇരിങ്ങാലക്കുട എസ്.എന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത്.ഇന്ന് രാവിലെ ഇരിങ്ങാലക്കുട എസ്.എന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാബു കൂവക്കാടന്‍,ജോണ്‍സന്‍ അവറാന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ആന്റോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.എസ്.എന്‍ സ്‌കൂള്‍ പ്രധാന അധ്യാപിക മായ ടീച്ചര്‍,അധ്യാപകരായ എം.ജെ ഷാജി,സെറിന്‍ ടീച്ചര്‍,വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഷാജു കണ്ടംകുളത്തി,ട്രഷറര്‍ സതീശന്‍ നീലങ്ങാട്ടില്‍,ഭാരവാഹികളായ മുന്‍ പ്രസിഡണ്ട് എന്‍.വിശ്വനാഥമേനോന്‍,സുരേഷ്‌കുമാര്‍ കോവിലകം,നളിന്‍ എസ്.മേനോന്‍,എം.ആര്‍ ശിവരാമന്‍,ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.

Advertisement