ഇരിങ്ങാലക്കുട-പ്രകൃതിദുരന്തത്തിന്റെ കെടുതികളില്‍ നമ്മുടെ നാട് ദുരിതപൂര്‍ണ്ണമായപ്പോള്‍ നിസ്സാഹായരായ മനുഷ്യരോടൊപ്പം സ്‌നേഹസാന്ത്വനമായി പുല്ലൂര്‍ ഇടവകയും പക്ഷം ചേരുന്നു.ഇരിങ്ങാലക്കുട രൂപത പ്രഖ്യാപിച്ചിരിക്കുന്ന അതിജീവന വര്‍ഷം 2018-19 ന്റെ ഭാഗമായി പുല്ലൂര്‍ ഇടവകയും നാനാ ജാതി മതസ്ഥര്‍ക്കും വേണ്ടി വസ്ത്രം ,ഭക്ഷണം ,പാര്‍പ്പിടം ,ആരോഗ്യം എന്നീ മേഖലയില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ കര്‍മ്മ പരിപാടികള്‍ക്ക് രൂപം കൊടുക്കുന്നു.2018 സെപ്റ്റബര്‍ 16-ാം തിയ്യതി ഞായറാഴ്ച രാവിലെ 8 മണിക്ക് ഇടവക വികാരി ഫാ.തോംസണ്‍ അറയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ഫാ.തോംസണ്‍ അറയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ആന്റോ തച്ചില്‍ ഉദ്ഘാടനം ചെയ്യും .മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുഖ്യാതിഥിയായിരിക്കും .തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിലെ കെസ്സ് സെന്റര്‍ ഡയറക്ടര്‍ ഫാ.ജോയ് വട്ടോലി സിഎംഐ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും .ഏകദേശം 200 പേര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യും .കണ്‍വീനര്‍ സുനില്‍ ചെരടായി ,ജോ.കണ്‍വീനര്‍ സാജു പാറേക്കാടന്‍ ,അസി.വികാരി വിജോ അവിട്ടത്തുക്കാരന്‍ ,ട്രസ്‌ററിമാരായ മാത്തച്ചന്‍ വെള്ളാനിക്കാരന്‍ ,സെബാസ്റ്റിയന്‍ വാലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കും