ദളിത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പുല്ലൂറ്റ് സ്വദേശിയെ അറസ്റ്റ് ചെയ്തു

369

കൊടുങ്ങല്ലൂര്‍: ദളിത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പുല്ലൂറ്റ് സ്വദേശി ഉള്ളിശ്ശേരി നൗഷാദ് മകന്‍ റാഷിദിനെ (23 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ് പി ഫേമേസ് വര്‍ഗ്ഗീസ് അറസ്റ്റു ചെയ്തു.സംഭവ ശേഷം ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടിലെത്തിയ പ്പോള്‍ സ്ഥലത്ത് ഒളിച്ചിരു ന്നിരുന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു.. കഴിഞ്ഞ ജൂലൈ അഞ്ചാം തിയ്യതി രാത്രി പതിനൊന്നു മണിയോടെ കൊടുങ്ങല്ലൂര്‍ തെക്കേ നടയിലെ ബാറില്‍ നിന്നും മദ്യപിച്ച് കാറില്‍ കാറില്‍ വരുമ്പോള്‍ റോഡരികില്‍ പരാതിക്കാര്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ കാര്‍ നിറുത്തി ജാതി പേര് വിളിച്ചു ആക്ഷേപിക്കുക യായിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേ പിച്ചത് ചോദ്യം ചെയ്ത തില്‍ പ്രകോപിതരായി പ്രതികള്‍ ആക്രമിക്കുക യായിരുന്നെന്നാണ് പരാതി.ഈ കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. ശ്യഗപുരം സ്വദേശികളായ ശ്രീകുട്ടന്‍, സൂരജ് എന്നിവര്‍ ക്കാണ് പരുക്കേറ്റത്, ഇരുമ്പുവടി കൊണ്ടുള്ള ആക്രമണതതില്‍ തലക്കും മുഖത്തിനും ശരീര ഭാഗങ്ങളിലും പര്യക്കേറ്റ് ഇരുവരും ചികിത്സയിലായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വോഷണം നടത്തി വരിക യാണ്. കൂട്ടുകൂടി മദ്യപിച്ച് നടക്കുന്ന പ്രതികള്‍ കുറച്ചു നാളുകളായി ഇവരെ നിരന്തരം ശല്യം ചെയ്യാറുണ്ടെന്നു പറയുന്നു, ഈ കേസിലെ ഒളിവിലുള്ള മുഖ്യപ്രതി പൂല്ലൂറ്റ് സ്വദേശി സാബു കുറച്ചു നാള്‍ മുന്‍പ് അശോക തിയ്യറ്ററിനടുത്തുള്ള ഹോട്ടലില്‍ തല്ലുണ്ടാക്കായതടക്കം നിരവധി കേസ്സുകളില്‍ പ്രതിയും കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ റൗഡിലി സ്റ്റിലുള്ളയാളുമാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ എഎസ്.ഐ. സന്തോഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ മുഹമ്മദ് അഷറഫ്, എം കെ .ഗോപി, സിപി.ഒ ഇ.എസ്.ജീവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Advertisement