പുല്ലുര്‍ അമ്പലനടയില്‍ ക്ഷേത്രങ്ങളില്‍ വ്യാപക മോഷണം.

1304

ഇരിങ്ങാലക്കുട: പുല്ലുര്‍ – അമ്പലനടയില്‍ ക്ഷേത്രങ്ങളില്‍ വ്യാപക മോഷണം.പ്രദേശത്തെ മൂന്ന് ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങള്‍ കുത്തി പൊളിച്ച നിലയില്‍ കണ്ടെത്തി.പുല്ലുര്‍ ശിവ വിഷ്ണു ക്ഷേത്രം, കൈപ്പുള്ളി ഭദ്രകാളീ ക്ഷേത്രം, പള്ളത്ത് ദേവീ ക്ഷേത്രം എന്നിവയുടെ ഭണ്ഡാരങ്ങളാണ് തകര്‍ത്തിരിക്കുന്നത്.സമീപത്തെ വീട്ടീല്‍ നിന്നും പിക്കാസ് മോഷ്ടിച്ചാണ് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിതുറന്നിട്ടുള്ളത്. പുലര്‍ച്ചെ അഞ്ചിന് ശിവ വിഷ്ണു ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരാണ് കൗണ്ടറിന്റെ പൂട്ടും മൂന്ന് ഭണ്ഡാരങ്ങളും തകര്‍ത്ത നിലയില്‍ കണ്ടത്.ഭണ്ഡാരങ്ങളില്‍ എണ്ണായിരം രൂപയോളം ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്ന് ക്ഷേത്ര സമിതി ഭാരവാഹികള്‍ പറഞ്ഞു.വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Advertisement