ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തകനെതിരെയുളള പോലീസ് നടപടി പിന്‍വലിക്കുക :- എ .ഐ. വൈ എഫ്

718

ഇരിങ്ങാലക്കുട- തുറവന്‍കാട് UMLP സ്‌കൂളില്‍ ദുരിതാശ്വാസ ക്യാന്പില്‍ താമസിക്കുന്ന ശ്യാം ദാസിനെതിരെയുളള പോലീസ് കളളകേസ് ഉടന്‍ പിന്‍വലിണമെന്ന് എ .ഐ. വൈ എഫ് ആവശ്യപ്പെട്ടു.അമ്മയോടൊപ്പം ക്യാന്പില്‍ താമസിക്കുന്ന ശ്യം ദാസ് , ക്യാന്പില്‍ താമസമില്ലാത്ത പുറത്ത് നിന്ന് മദ്യപ്പിച്ച് ക്യാന്പില്‍ അതിക്രമിച്ചു കയറി സ്ത്രീ കളെയും കുട്ടികളെയും കൂട്ടത്തില്‍ തന്റെ അമ്മയോടും മോശമായി പെരുമാറിയവരെ ചോദ്യം ചെയ്തതാണ് തകര്‍ക്കങ്ങള്‍ക്ക് കാരണമായത്ത്.പിന്നീട് ഉന്തും തളളും ഉണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ശ്യാമിനെതിരെ മാത്രമാണ് നടപടി എടുത്തത്, ഇത് തികച്ചും ഏകപക്ഷീയമായ തീരുമാനമാണന്നും തന്നോട് മോശമായി പെരുമാറിയവര്‍ക്കെതിരെ ശ്യാംദാസിന്റെ അമ്മ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടന്നും എ ഐ വൈ എഫ് അവകാശപ്പെട്ടു.യാര്‍ത്ഥ കുറ്റകാര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്ത് ശ്യാം ദാസിനെതിരെയുളള കളളകേസ് ഉടന്‍ പിന്‍വലിക്കണം എന്നും AIYF ഇരിങ്ങാലക്കുട മണ്ഡലം കമ്മിററി ആവശ്യപ്പെട്ടു. ഇതിന് മുന്‍പ് ദുരിതാശ്വാസ ക്യാന്പില്‍ പ്രളയബാധിതരല്ലാത്ത അനര്‍ഹരായ ആളുകളെ താമസിപ്പിച്ചതിനും ശ്യാംദാസും കൂട്ടരും ചോദ്യം ചെയ്തിരുന്നു.

 

Advertisement