എസ് വൈ എസ്‌ന്റെ ദേശരക്ഷാവലയം ആഗസ്റ്റ് 15 ന് ഇരിങ്ങാലക്കുടയില്‍

957

ഇരിങ്ങാലക്കുട: ഇന്ത്യക്ക് സ്വാതന്ത്യം സാധ്യമാക്കിയ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീരദേശാഭിമാനികളായ പൂര്‍വ്വികരുടെ സ്മരണയില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) രാജ്യത്തിന്റെ അഖണ്ഡതക്കും സാമൂഹിക ഐക്യത്തിനും ജീവാര്‍പ്പണം നടത്താന്‍ പ്രതിജ്ഞയെടുത്ത് സ്വാതന്ത്രയദിനാഘോഷവേളയില്‍ സംസ്ഥാനത്ത് ജില്ലാ തലങ്ങളില്‍ ദേശരക്ഷാവലയം തീര്‍ക്കും. ആഗസ്റ്റ 15 ന് ഇരിങ്ങാലക്കുടയിലാണ് എസ് വൈ എസ് പ്രവര്‍ത്തകര്‍ ദേശരക്ഷാവലയം ഒരുക്കുന്നത്. വൈകീട്ട 4.30 ന് ഇരിങ്ങാലക്കുട പൂതക്കുളം മൈതാനിയല്‍ നിന്നും ആരംഭിക്കുന്ന ദേശരക്ഷാ റാലി ഠാണ വഴി ബസ്റ്റാന്റ് പരിസരത്ത് അവസാനിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേരുന്ന ദേശരക്ഷാവലയം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ വിഷയാവതരണം നടത്തും. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍, ഇരിങ്ങാലക്കുട രൂപതാ ആര്‍ച്ച് ബിഷപ്പ് പോളീ കണ്ണൂക്കാടന്‍, എം.പി.ജാക്‌സന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വി.എ.മനോജ്കുമാര്‍, ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താഴപ്ര മുഹ്‌യദ്ദീന്‍കുട്ടി മുസ്ലിയാര്‍, ജില്ലാ ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഫൈനാന്‍സ് സെക്രട്ടറി മാടവ ഇബ്രാഹിം കുട്ടി മുസലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി.കെ.ബാവദാരിമി, ജനറല്‍ സെക്രട്ടറി അഡ്വ.പി.യു.അലി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ മുസ്ലീയാര്‍ ജില്ലാ സെക്രട്ടറി സുധീര്‍ സഖാഫി ഓട്ടുപാറ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. ദേശരക്ഷാ വലയത്തിന്റെ ഭാഗമായി ജില്ലാ സാരഥി സംഗമം, സോണ്‍ പടയൊരുക്കം, സര്‍ക്കിള്‍ കര്‍മ്മസമിതി സംഗമം, പ്രവാസി സ്‌നേഹസംഗമം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ ഇതിനകം പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി ഇന്നും നാളേയും സോണ്‍ തലങ്ങളില്‍ വാഹന പ്രചരണ ജാഥകള്‍ നടക്കും എന്ന് തൃശ്ശൂര്‍ ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സിറാജുദ്ദീന്‍ സാഖാഫി, സെക്രട്ടറി എ.എ.ജഅ്ഫര്‍, ഫൈനാന്‍സ് സെക്രട്ടറി നൗഷാദ് മൂന്നുപീടിക, സ്വാഗസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമമ്ദ് ബുഖാരി, കണ്‍വീനര്‍ സി.ബി.അബ്ദുള്‍ സത്താര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Advertisement