ന്യൂസ് ഇംപാക്റ്റ് : സിവില്‍ സ്റ്റേഷന്‍ റോഡിലെ കുഴികളടയ്ക്കുന്നു.

1096

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോട്ട് കോം വാര്‍ത്ത ഫലം കണ്ടു ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് സിവില്‍ സ്റ്റേഷനിലേയ്ക്ക് പോകുന്ന റോഡിലെ വ്യാപാര സമുച്ചയങ്ങള്‍ക്ക് മുന്നിലെ വന്‍ ഗര്‍ത്തങ്ങള്‍ താല്‍ക്കാലികമായി നികത്തുന്നു.വര്‍ഷങ്ങളായി ഇവിടെ മഴകാലത്ത് വെള്ളക്കെട്ട് മൂലം റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിട്ട്.ഇത്തവണ ഗര്‍ത്തങ്ങളുടെ ആഴം വര്‍ദ്ധിക്കുകയും അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയുംമായിരുന്നു.ക്വാറി വെയ്സ്റ്റ് അടിച്ചാണ് താല്‍ക്കാലികമായി ഗര്‍ത്തങ്ങള്‍ മൂടുന്നത്.മഴ മാറിയതിന് ശേഷം ഇരുവശത്തു കാന നിര്‍മ്മാണം നടത്തി വെള്ളക്കെട്ട് ഒഴിവാക്കി റോഡ് ടാറിംങ്ങ് നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു അറിയിച്ചു.

Advertisement