ഇരിങ്ങാലക്കുട : കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മാപ്രാണം പീച്ചംപിള്ളിക്കോണം, നടുവിലാല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമേകി ജോയിന്റ് കൗണ്‍സില്‍-നന്മ സാംസ്‌ക്കാരികവേദി പ്രവര്‍ത്തകര്‍ മാപ്രാണം സെന്റ് സേവ്യേഴ്സ് സി എല്‍ പി സ്‌ക്കുളിലെ ദുരിതാശ്വാസക്യാമ്പിലെത്തി.ക്യാമ്പ് അംഗങ്ങള്‍ക്കായി ഇരിങ്ങാലക്കുടയിലെ സര്‍ക്കാര്‍ജീവനക്കാരില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളും നിത്യോപയോഗസാധനങ്ങളും ക്യാമ്പ് ഓഫീസഓഫീസറായ മാടായിക്കോണം വില്ലേജ് ഓഫീസര്‍ കെ.എ. ബുഷറയ്ക്ക് കൈമാറി.ഒപ്പം ചേരുക, മനുഷ്യനാകുക എന്ന സംസ്ഥാനതല ദുരിതാശ്വാസ ക്യാമ്പയിനിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സിലും സാംസ്‌ക്കാരികവേദിയായ നന്മയും ചേര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി സിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി വസ്ത്രങ്ങളും അവശ്യ വസ്തുക്കളും ശേഖരിച്ചിരുന്നു.കാലവര്‍ഷക്കെടുതിയാല്‍ ഏറെ നാശം വിതച്ച പ്രദേശമാണ് മാപ്രാണം പീച്ചംപിള്ളിക്കോണം,നടുവിലാല്‍ മേഖലയെന്നതിനാല്‍ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.മേഖലയില്‍ കടുത്തശുദ്ധജല ക്ഷാമം നേരിടുന്ന തിനാലാണ് ക്യാമ്പ് അവസാനിപ്പിക്കാന്‍ കഴിയാത്തത്.ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.യു.കബീര്‍,സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ.ഉണ്ണി,മേഖലാ ഭാരവാഹികളായ പി.കെ.ഉണ്ണികൃഷ്ണന്‍, എ.എം.നൗഷാദ്,കെ.ജെ.ക്ലീറ്റസ്, പി.എ.നൗഫല്‍, നന്മ പ്രവര്‍ത്തകരായ പി.എ.പോളി, എം.കെ.ജിനീഷ്,എം.എസ് അല്‍ത്താഫ്,പി.എന്‍.പ്രേമന്‍,ജി.പ്രസീത തുടങ്ങിയവര്‍ പ്രവര്‍ത്തകസംഘ ത്തിലുണ്ടായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിജി അജയകുമാര്‍, അഡ്വ.പി.സി.മുരളീധരന്‍, പൊതുപ്രവര്‍ത്ത കരായ കെ.നന്ദനന്‍,എം.സി.രാജുകുമാര്‍ എന്നിവര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ക്യാമ്പില്‍ സന്നിഹിതരായിരുന്നു. ക്യാമ്പ് അംഗം ടി.എ.മണികണ്ഠന്‍ ക്യാമ്പയിനുമായി സഹകരിച്ച മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നന്ദി പറഞ്ഞു.
കാലവര്‍ഷദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്ന് ജോയിന്റ് കൗണ്‍സില്‍ , നന്മ പ്രവര്‍ത്തകര്‍
Advertisement