ഇരിങ്ങാലക്കുട സിവില്‍ സ്‌റ്റേഷന്‍ റോഡിലെ മരണകയത്തില്‍ അപകടങ്ങള്‍ പരമ്പര തീര്‍ക്കുന്നു

919

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ലഭിച്ച റവന്യൂ ഡിവിഷന്റെ ഭാഗമായുള്ള ആര്‍ ഡി ഓ ഓഫീസ് അടക്കമുള്ള സുപ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന്‍ റോഡിലെ സണ്ണി സില്‍ക്കിന് മുന്‍വശത്തെ കുഴികള്‍ മഴ കനത്തോടെ വന്‍ ഗര്‍ത്തങ്ങളായി അപകടങ്ങള്‍ പരമ്പര തീര്‍ക്കുന്നു.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ചോളം പേരാണ് ഈ കുഴികളില്‍ അപകടത്തില്‍പ്പെട്ടത്.കുഴിയില്‍ വീണ് വാഹനങ്ങള്‍ തകരാറിലായത് അതിലധികവും.വര്‍ഷങ്ങളായി മഴകാലത്ത് ഇവിടെ ഇത്തരത്തില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് തുടങ്ങിയിട്ട്.സമീപ പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം സമീപത്തെ കല്ലേരി തോട്ടിലേയ്ക്ക് ഒഴുകി പോകുന്നതിന് കാനയില്ലാത്തതാണ് ഇവിടെ വെള്ളക്കെട്ടും റോഡ് തകരാനും കാരണമാകുന്നത്.വര്‍ഷങ്ങളായി തുടരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടിന് ശ്വാശത പരിഹാരം കാണുന്നതിന് നഗരസഭയുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല.പല കൗണ്‍സിലര്‍മാരും ഈ കുഴില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ വരെ പ്രശ്‌നം അവതരിപ്പിച്ചെങ്കില്ലും പരിഹാരമായില്ല.മഴകാലത്ത് ടാറിംങ്ങ് ബുദ്ധിമുട്ടാണെങ്കില്‍ കുഴികളില്‍ ക്വാറി വെയ്സ്റ്റ് അടിച്ച് റോഡ് അപകട രഹിതമായ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement