പുല്ലൂര്‍ : മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും കര്‍ഷക ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന പി എല്‍ ഔസേപ്പ് മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു.വര്‍ഗ്ഗീയത ഇന്ത്യയുടെ നെഞ്ചകം പിളര്‍ക്കുന്ന വര്‍ത്തമാന കാലഘട്ടത്തിലാണ് മതേത്വരത്തിന്റെ മഹിത പ്രതീകമായ ഔസേപ്പ് മാസ്റ്റര്‍ അടക്കമുള്ളവരുടെ ഓര്‍മ്മകള്‍ ഉണ്ടാകേണ്ടതെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സി.പി.എം ജില്ല സെക്രട്രേറ്റിയറ്റ് അംഗം എ എസ് കുട്ടി അഭിപ്രായപ്പെട്ടു.ഏരിയ കമ്മിറ്റി അംഗം കെ.പി ദിവാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട് ,കെ.ആര്‍ വിജയ ,ഏരിയ സെക്രട്ടറി കെ.സി പ്രേമരാജന്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍ ,കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ടി.എസ് സജീവന്‍ മാസ്റ്റര്‍ ,ജില്ലാപഞ്ചായത്തംഗം ടി.ജി ശങ്കരനാരായണന്‍ ,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ,ഏരിയ കമ്മിറ്റിയംഗം ലതാ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ആനന്ദപുരം വില്ലിച്ചിറ പാടശേഖര സമിതി,ആനന്ദപുരം പൂജ സംഘകൃഷി,പുല്ലൂര്‍ ആനുരുളി പട്ടികജാതി കോള്‍ പാടശേഖര സമിതി,പുല്ലൂര്‍ ഗ്രീന്‍ലാന്റ് സ്വയം സഹായ സംഘം എന്നി കര്‍ഷക സംഘങ്ങള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പി എല്‍ ഔസേപ്പ് മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു.
Advertisement