മഴകെടുതിയ്ക്ക് അവസാനമായില്ല : താലുക്കില്‍ അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നു.

1977

ഇരിങ്ങാലക്കുട : വര്‍ഷങ്ങള്‍ക്ക് ശേഷം കേരളകരയെ പ്രളയ ഭീതിയിലാഴ്ത്തി പെയ്യുന്ന കാലവര്‍ഷത്തിന് ശമനമാകുന്നില്ല.ഇരിങ്ങാലക്കുടയിലും പരിസരത്തും കാലവര്‍ഷകെടുതി മൂലം ക്യാമ്പുകളില്‍ അഭയം തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.താലുക്കില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നു.ആകെ 19 ക്യാമ്പുകളിലായി 162 കുടുംബങ്ങളിലായി 535 പേരാണ് മുകുന്ദപുരം താലൂക്കില്‍ കഴിയുന്നത്.മൂര്‍ക്കനാട് ബണ്ട് റോഡ് മുങ്ങിയതിനെ തുടര്‍ന്ന് ഇത് വഴിയുള്ള ബസ് ഗതാഗതം നിര്‍ത്തലാക്കി.35 ഓളം വീടുകളില്‍ വെള്ളം കയറി.കാറളം കുമരഞ്ചിറ അമ്പലം പകുതിയോളം വെള്ളത്തില്‍ മുങ്ങി.ജനങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പകരാനിടയുള്ളതിനാല്‍ ആരോഗ്യവിഭാഗം ക്യാമ്പുകളിലും മറ്റും പരിശോധനകള്‍ നടത്തി മരുന്ന് വിതരണം നടത്തുന്നുണ്ട്.വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കലാവസ്ഥ പ്രവചനം.

Advertisement