പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനെതിരെ മലയാള സിനിമയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു : സംവിധായകന്‍ വിനയന്‍

783

ഇരിങ്ങാലക്കുട :  പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ മലയാള സിനിമയില്‍  വര്‍ദ്ധിക്കുന്നുവെന്ന് ഹിറ്റ് സിനിമകളുടെ സംവിധായകന്‍ വിനയന്‍ അഭിപ്രായപ്പെട്ടു.ടി എന്‍ നമ്പൂതിരി 40-ാം ചരമവാര്‍ഷികാചരണത്തോട് അനുബദ്ധിച്ച് നാടന്‍പാട്ട് കലാകാരന്‍ തേശ്ശേരി നാരായണന് അവാര്‍ഡ് സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദേഹം.തിലകനും തനിയ്ക്കും വിലക്കേര്‍പെടുത്തിയവര്‍ ഇന്ന് ദിലീപിനെതിരെ അത്തരത്തില്‍ ശബ്ദമുയര്‍ത്താതത്് എന്ത് കൊണ്ടാണ് എന്ന് അദേഹം ചുണ്ടിക്കാട്ടി.സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും ടി എന്‍ സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം സി പി ഐ ജില്ലാ എസി.സെക്രട്ടറി ടി ആര്‍ രമേശ് ഉദ്ഘാടനം ചെയ്തു.ടി എന്‍ സ്മാരകസമിതി സെക്രട്ടറി കെ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശന്‍,ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി കെ സുധീഷ്,മണ്ഡലം സെക്രട്ടറി പി മണി,ജില്ലാ കൗണ്‍സില്‍ അംഗം എം ബി ലത്തീഫ്,എന്‍ കെ ഉദയപ്രകാശ്,ഇ ബാലഗംഗാധരന്‍,കെ വി രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement