ഇരിങ്ങാലക്കുട: മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിനു നന്മയുടെ പ്രകാശമേകാന്‍ ആദ്യാത്മികതയിലടിയുറച്ച യുവജന മുന്നേറ്റത്തിനേ സാധിക്കൂവെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത സിഎല്‍സി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമൂഹത്തില്‍ നന്മ വളരണം. നന്മയുള്ള സമൂഹത്തിനേ വളര്‍ച്ചയുണ്ടാകൂ. ഇതിനായി ആധ്യാത്മികതയിലടിയുറച്ച യുവജനമുന്നേറ്റം ഉണ്ടാകണം. മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സമൂഹമാണു ഉണ്ടാകേണ്ടതെന്നും ബിഷപ് കൂട്ടിചേര്‍ത്തു.
രൂപത സിഎല്‍സി ഡയറക്ടര്‍ ഫാ. ഡെയ്സണ്‍ കവലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രൂപത സിഎല്‍സി പ്രഥമ ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് (സീനിയര്‍) മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനംങ്കുളം ആമുഖപ്രഭാഷണം നടത്തി. മുന്‍കാല ഡയറക്ടര്‍മാരായ ഫാ. ജോസ് മാളിയേക്കല്‍, ഫാ. വര്‍ഗീസ് അരിക്കാട്ട്, ഫാ. ആന്‍ഡ്രൂസ് ചെതലന്‍, ഫാ. ജിജി കുന്നേല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. പ്രഥമ പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശേരി, സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജെസ്സി മരിയ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിഫി ജോഷി, മരിയ സെബാസ്റ്റിയന്‍, ബെസ്റ്റിയന്‍ പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സമൂഹത്തിന്റെ നവോഥാനത്തിന് ആധ്യാത്മികതയിലൂന്നിയ യുവജന മുന്നേറ്റത്തിനേ സാധിക്കൂ-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
Advertisement