പെയ്‌തൊഴിയാതെ കാലവര്‍ഷം : ദുരിതകയത്തിലായി ജനങ്ങള്‍ വീടുകളൊഴിയുന്നു

1567

ഇരിങ്ങാലക്കുട : കാലവര്‍ഷം കനത്തതോടെ നാശനഷ്ടങ്ങളും വെളളക്കെട്ടിനേയും തുടര്‍ന്ന് മുകുന്ദപുരം താലൂക്കില്‍ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 125 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 400 ഓളം പേരാണ് വിവിധ ക്യാമ്പുകളില്‍ ഉള്ളതെന്നും മുകുന്ദപുരം തഹസില്‍ദാര്‍ അറിയിച്ചു.കൂടാതെ തൃശ്ശൂര്‍ താലൂക്കില്‍പെട്ട ബംഗ്ലാവ് കൊക്കിരപ്പള്ളത്തെ 50 ഓളം കുടുംബങ്ങള്‍ വെള്ളത്തില്‍ മുങ്ങി ചിലര്‍ ബദ്ധുവീടുകളിലും കുറച്ച്‌പേര്‍ ആറാട്ടുപുഴ സ്‌കൂളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.കാട്ടൂര്‍ ഗവ.ഹൈസ്‌ക്കൂളില്‍ യു.പി.വിഭാഗത്തില്‍ 16 കുടുംബത്തിലെ 42 പേര്‍ , കരാഞ്ചിറസെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ 7 കുടുംബത്തിലെ 19 പേര്‍,കാറളം എ.എല്‍.പി.എസ്. സ്‌കൂളില്‍ 19 കുടുംബത്തിലെ 60 പേര്‍, പുല്ലൂര്‍ അംഗനവാടിയില്‍ 3 കുടുംബത്തിലെ 8 പേര്‍,പറപ്പൂക്കര ഗവ.എല്‍.പി.സ്‌കൂളില്‍ 4 കുടുംബത്തിലെ 34 പേര്‍ , തൊട്ടിപ്പാള്‍ കര്‍ഷക സമാജം യു.പി.സ്‌കൂളില്‍ 12 കുടുംബത്തിലെ 45 പേര്‍,കാക്കാതിരുത്തി എസ്.എന്‍.ജി.യു.പി. സ്‌കൂളില്‍ 43 കുടുംബത്തിലെ 118 പേര്‍, മൂര്‍ക്കനാട് സെന്റ്. ആന്റണീസ് എല്‍. പി.സ്‌കൂളില്‍ 10 കുടുംബത്തിലെ 42 പേര്‍ , മൂര്‍ക്കനാട് ശിവജിനഗര്‍ ചാച്ചാജി അംഗനവാടിയില്‍ 3 കുടുംബത്തിലെ 9 പേര്‍ ,വേളൂക്കര 4 കുടുംബവും മനവല്ലശ്ശേരി 4 കുടുംബവും ദുരിതാശ്യാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്.ദുരിതാശ്വാസ ക്യാമ്പുകളിലുളളവര്‍ക്ക് വേണ്ടിയുളള ഭക്ഷണവും ആരോഗ്യസംരക്ഷണവും നല്‍കി വരുകയാണ് എന്ന് താസില്‍ദാര്‍ മധുസൂധനന്‍ അറിയിച്ചു.ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കിയിട്ടുണ്ട്.താലൂക്ക് ആസ്ഥാനത്ത് ദുരന്തനിവാരണ സെല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisement