ഇരിങ്ങാലക്കുട : കേരളത്തില്‍ നിലനിന്നിരുന്ന ജാതീയ അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കമ്മൂണിസ്റ്റ് മന്വുവെസ്‌റ്റോ മുഖ്യപങ്ക് വഹിച്ചിരുന്നതായും അതിനായി പലരും രക്തസാക്ഷിത്വം വരിച്ചത് വിസ്മരിക്കരുതെന്നും കുട്ടന്‍കുളം സമരം പോലുള്ളവ അതിന് ഉദാഹരണങ്ങളാണെന്നും സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഭിപ്രായപ്പെട്ടു.കുട്ടംകുളം സമരത്തിന്റെ 72-ാം വാര്‍ഷികം സി പി ഐ (എം) ന്റെ നേതൃത്വത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായി ‘ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഇരുപതാം നുറ്റാണ്ടിലെ സാമൂഹ്യ സമരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.സി പി ഐ (എം) ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്,പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ,കഥാകൃത്ത് അശോകന്‍ ചെരുവില്‍,ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,ജില്ലാകമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്,കെ ആര്‍ വിജയ തുടങ്ങിയവര്‍ സംസാരിച്ചു.
ജാതീയ അസമത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുഖ്യപങ്ക് വഹിച്ചിരുന്നു ; എം എ ബേബി
Advertisement