ഷണ്‍മുഖം കനാലിന് പുനര്‍ജന്മമേകാന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

1801

ഇരിങ്ങാലക്കുട : ഷണ്‍മുഖം കനാലിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പെടുത്തി എഴുകോടി രൂപ ചിലവഴിച്ചാണ് കനാല്‍ നവീകരിക്കുന്നത് .ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷണ്‍മുഖം കനാല്‍.കൊച്ചി ദിവാനായിരുന്ന ഷണ്‍മുഖന്‍ ചെട്ടിയാണ് ഇത് നിര്‍മ്മിച്ചത്.കനോലി കനാല്‍ വഴികൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുകള്‍ കൈമാറ്റം ചെയ്തിരുന്നത് ഈ ജലപാത വഴിയാണ്.പിന്നീട് കര ഗതാഗതം സുഖമമായതോടെ ജല ഗതാഗതം കുറയുകയും കനാലിന്റെ പ്രസക്തി നഷ്ടപെടുകയും ചെയ്തു.കായല്‍കയേറ്റവും മറ്റും മൂലം കനാല്‍ നശോന്‍ മുഖമാകുകയും ചെയ്തു.എറെ നാളത്തെ കാത്തിരിപ്പിനോടുവില്‍ സര്‍ക്കാര്‍ ഷണ്‍മുഖം കനാല്‍ സംരക്ഷണവുമായി മുന്നോട്ടുവന്നത്.കനാലിലെ മാലിന്യവും ചെളിയും നീക്കി ആഴം വര്‍ദ്ധിപ്പിക്കുകയും ഭിത്തി കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയും ചെയ്യുകയാണ് പദ്ധതി.രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തിയാണിത്.മുന്ന് കിലോ മീറ്ററോളം പണി പൂര്‍ത്തികരിച്ച് കെഎല്‍ഡിസി കനാലില്‍ നിന്ന് വെള്ളമെത്തിച്ചാല്‍ ഷണ്‍മുഖം കനാലിന്റെ ജലലഭ്യത ഉറപ്പു വരുത്താനും സാധിക്കും.കനാലിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതോടെ പടിയൂര്‍ പൂമഗലം പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വ് ലഭിക്കുമെന്ന് പടിയൂര്‍ പഞ്ചായത്തംഗം സുധന്‍ പറഞ്ഞു.കൂടാതെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

 

Advertisement