എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനം യു ഡി എഫ് വഞ്ചനാദിനമായി ആചരിച്ചു.

478

ഇരിങ്ങാലക്കുട : എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനം വഞ്ചനാദിനമായി ആചരിച്ച് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ എസ് ഇ ബി ഓഫീസിലേക്കാണ് പ്രതിഷേധ പ്രകടനം നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി കെ കെ ശോഭനന്‍ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധര്‍ണ്ണ കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ കെ റിയാസുദ്ദീന്‍ കേരള കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ടി ഐ ആന്റണി, ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രസിഡണ്ട് ഡോ മാര്‍ട്ടിന്‍ പോള്‍, സി എം പി പ്രസിഡണ്ട് പി മനോജ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയാ ഗിരി തുടങ്ങിയവര്‍ സംസാരിച്ചു.ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാര്‍ളി സ്വാഗതവും വര്‍ഗ്ഗീസ് പുത്തനങ്ങാടി നന്ദിയും പറഞ്ഞു.യൂ ഡി എഫ് മണ്ഡലം ചെയര്‍മാന്‍മാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍ ഐ ആര്‍ ജെയിംസ്, ഷാറ്റോ കുര്യന്‍, ടി ആര്‍ ഷാജു, എ ആര്‍ ഹൈദ്രോ സ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

 

Advertisement