സാഹിത്യചര്‍ച്ചാവേദി ‘സര്‍ഗജാലകം’ത്തിന് ആസ്വദകര്‍ ഏറുന്നു.

461

കാട്ടൂര്‍ : ഗ്രാമം കലാസാംസ്‌ക്കാരിക വേദീയുടെ ആഭിമുഖ്യത്തിലുള്ള പ്രതിമാസ സാഹിത്യചര്‍ച്ചാവേദി ‘സര്‍ഗജാലകം’ പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ചു.കേരള കലാപീഠം പാക്കനാര്‍ സാഹിത്യ പുരസ്‌കാരത്തിനര്‍ഹമായ ‘കൊലമുറി’ എന്ന നോവലിന്റെ രചയിതാവ് ശ്രീ.രാജേഷ് തെക്കിനിയേടത്തിന്റെ പുതിയ നോവലായ ‘നന്നങ്ങാടികള്‍’ എഴുത്തുകാരനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ഹരി പരിചയപ്പെടുത്തി. തുടര്‍ന്നു നടന്ന കവിയരങ്ങില്‍ എഴുത്തുകാരായ രാധാകൃഷ്ണന്‍ വെട്ടത്ത്, സുനില്‍. പി.എന്‍, അരുണ്‍ ഗാന്ധിഗ്രാം എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതിയുടെ പുസ്തകപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

Advertisement