ഇരിങ്ങാലക്കുട : നഗരസഭയിലെ എല്ലാ വാർഡുകളിലും കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തണമെന്ന് ഇരുപത്തി ഒമ്പതാം വാർഡ് ആർ ആർ ടി (റാപ്പിഡ് റെസ്പോൺസ് ടീം) യോഗം ആവശ്യപ്പെട്ടു.45 വയസ്സിനു മുകളിൽ പ്രായമുള്ള പലരും ഇതുവരെ കോവിഡ് വാക്സിനേഷൻ എടുത്തിട്ടില്ല. ഇൻ്റർനെറ്റ് സൗകര്യവും, സ്മാർട്ട് ഫോണും ഇല്ലാത്തതിനാൽ ഓൺലൈനിൽ പേർ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയാണെന്നു പോലും പലർക്കും അറിയില്ല.ഇത്തരം വിഭാഗക്കാർക്കു വേണ്ടി നഗരസഭയിലെ എല്ലാ വാർഡുകളിലും അടിയന്തിരമായി വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.വാർഡ് കൗൺസിലർ അമ്പിളി ജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ രമാദേവി, രാജീവ് മുല്ലപ്പിള്ളി, എ സി സുരേഷ്, ബാബു കീർത്തി, ശോഭന ചന്ദ്രൻ, രമണി, ശ്രീജിത്ത്, നീതു രാജീവ് ആശാ വർക്കർ സുമ തുടങ്ങിയവർ പങ്കെടുത്തു.
Advertisement