അന്തര്‍ദേശീയ മെഡല്‍ ജേതാക്കളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളില്‍ ക്രൈസ്റ്റ് ടെന്നീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു .സ്‌കൂള്‍ മാനേജ്‌മെന്റും ഒരു കൂട്ടം ടെന്നീസ് പ്രേമികളും ചേര്‍ന്നുള്ളതാണ് ഈ സംരംഭം .2017 ലെ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ചാമ്പ്യന്‍ രോഹന്‍ ബൊപ്പണ്ണയുടെ മുന്‍ പരിശീലകനും നിരവധി അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുള്ള ഐ ടി എഫ് ലെവല്‍ 3 കോച്ചായ ബാലചന്ദ്രന്‍ മണിക്കത്ത് ആണ് അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ .സ്‌കൂളില്‍ ആരംഭിച്ച സമ്മര്‍ കോച്ചിംഗ് ക്യാംപില്‍ 4-ാം വയസ്സ് മുതലുള്ള 30-ാളം കുട്ടികള്‍ക്ക് AITA സര്‍ട്ടിഫൈഡ് കോച്ചിന്റെ കീഴില്‍ പ്രോഗസ്സീവ് ടെന്നീസ് പരിശീലനം ലഭിക്കുന്നുണ്ട് .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സണ്ണി പുന്നിലപ്പറമ്പില്‍ ,അക്കാദമി ചെയര്‍മാന്‍ ഡോ ഷഫീക്ക് ,പ്രസിഡന്റ് ഫാ .ജോസ് പീനിക്കപ്പറമ്പില്‍ ,ബാലചന്ദ്രന്‍ മണിക്കത്ത് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു
ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് ടെന്നീസ് അക്കാദമി ആരംഭം കുറിച്ചു
Advertisement