ആംആദ്മി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

430

ഇരിങ്ങാലക്കുട: പദ്ധതി നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയ കോടി കണക്കിന് രൂപ നഷ്ടപ്പെടുത്തിയ നഗരസഭയുടെ ജനവഞ്ചനയ്ക്കെതിരെ ആംആദ്മി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. എ.എ.പി. സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാള്‍ പരിസരത്തുനിന്നും പ്രതിഷേധ റാലിയായിട്ടാണ് പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നിലെത്തിയത്. 2012-13 വര്‍ഷത്തില്‍ ആരംഭിച്ച പൈക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഇതുവരേയും പൂര്‍ത്തികരിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അടുത്തവര്‍ഷത്തെ പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തികരിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനാവശ്യപ്പെടുകയാണ് നഗരസഭ ചെയ്തതെന്നും ആംആദ്മി കുറ്റപ്പെടുത്തി. പി.സി.ഒ. ഇ.എ. ജോസഫ്, ശരത്ത്, മണ്ഡലം സെക്രട്ടറി അല്‍ഫോണ്‍സ, തോമസ് കോട്ടുങ്ങല്‍, റാഫേല്‍ ടോണി എന്നിവര്‍ സംസാരിച്ചു.

Advertisement