കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 1 വരെ

773

കാട്ടൂര്‍ : കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം ഫെബ്രുവരി 22ന് കൊടികയറി മാര്‍ച്ച് 1ന് ആറാട്ടോട് കൂടി സമാപിയ്ക്കുന്നു.22ന് രാത്രി 7.50നും 8.20 നും മദ്ധ്യേ പറവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടക്കും.തുര്‍ന്ന് കലാപരിപാടികളുടെ ഉദ്ഘാടനം മുകുന്ദപുരം എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം നിര്‍വഹിക്കും.പൂയ്യ ദിവസമായ ഫെബ്രുവരി 27ന് രാവിലെ മുതല്‍ 9 ശാഖകളില്‍ നിന്നായി പൂക്കവടികളും പീലിക്കാവടികളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും.വൈകീട്ട് 4.30 തോടെ ഏഴ് ഗജവീരന്‍മാര്‍ അണിനിരക്കുന്ന കൂട്ടിഎഴുന്നള്ളിപ്പ് നടക്കും.101 മേളകാലക്കാരന്‍മാര്‍ അണിനിരക്കുന്ന മേളവിസ്മയത്തിന് കലാമണ്ഡലം ശിവദാസന്‍മാരാര്‍ നേതൃത്വം നല്‍കും.28-ാം തിയ്യതി രാത്രി 9 മണി മുതല്‍ പള്ളിവേട്ട.മാര്‍ച്ച് 1ന് രാവിലെ 9ന് നടക്കുന്ന ആറാട്ടോടെ പൂയ്യമഹോത്സവത്തിന് സമാപനം കുറിയ്ക്കും.

Advertisement