പുല്ലൂര്‍ ഇടവക തിരുന്നാള്‍ ആരംഭിച്ചു.www.irinjalakuda.com ല്‍ തത്സമയം

601

പുല്ലൂര്‍ :പുല്ലൂര്‍ സെന്റ് സേവീയേഴ്സ് ദേവാലയത്തില്‍ വി.ഫ്രാന്‍സീസ് സേവിയറിന്റെയും വി. സെബ്യാസ്റ്റേസിന്റെയും വി.ചാവറയച്ചന്റെയും സംയുക്തമായി ആഘോഷിക്കുന്ന തിരുന്നാള്‍ ഡിസംബര്‍ 30,31 തിയ്യതികളില്‍ നടക്കുന്നു. തിരുന്നാളിന് വികാരി ഫാ.തോംസണ്‍ അറയ്ക്കല്‍ കൊടികയറ്റി.ശനിയാഴ്ച്ച കാലത്ത് ദിവ്യബലി,തിരുരൂപ പ്രതിഷ്ഠ,അമ്പ് വെഞ്ചരിപ്പ് എന്നിവ നടന്നു.വൈകീട്ട് വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദിക്ഷണം ഉണ്ടായിരിക്കും.31ന് രാവിലെ 10ന് നടക്കുന്ന തിരുന്നാള്‍ കുര്‍മ്പാനയ്ക്ക് ഫാ.ജോണ്‍കണ്ടംകുരി മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.പുത്തന്‍ചിറ ഫെറോന വികാരി ഫാ.സെബ്യസ്റ്റാന്‍ പഞ്ഞിക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.3 മണിയ്ക്ക് ദിവ്യബലിയ്ക്ക് ശേഷം തിരുന്നാള്‍ പ്രദക്ഷിണം തുടര്‍ന്ന് വര്‍ണ്ണമഴ എന്നിവ ഉണ്ടായിരിക്കും.തിരുന്നാള്‍ www.irinjalakuda.com ല്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

Advertisement