കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി

359
ഇരിങ്ങാലക്കുട: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ 27-ാം ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. കെ. എസ് ടി. എ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ. ജി മോഹനന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ആരംഭിച്ചു. ഡിസംബര്‍ 9, 10 (ശനി, ഞായര്‍) തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനം കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ. കെ യു അരുണന്‍ എം. എല്‍. എ, സ്വാഗതവും സംസ്ഥാന എക്‌സി.കമ്മിറ്റി അംഗം എല്‍.മാഗി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജെയിംസ് പി.പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷര്‍ ഉണ്ണികൃഷ്ണന്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് 4 മണിക്ക് അധ്യാപക പ്രകടനവും പൊതുസമ്മേളനവും നടന്നു. കെ .എസ്.  ടി.  എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സി. ഹരികൃഷ്ണന്‍, കെ. എസ്. ടി. എ  സംസ്ഥാന ട്രഷറര്‍ ടി. വി മദനമോഹനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Advertisement