കെ.പി.എം.എസ്.ശാഖ വാർഷികങ്ങൾ നടത്തി

കൊറ്റനെല്ലൂർ:കേരള പുലയർ മഹാസഭ കൊറ്റനെല്ലൂർ ശാഖ വാർഷികം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് രാജു ഉൽഘാടനം ചെയ്തു.ശാഖ പ്രസിഡണ്ട് ശിവരാമൻ പണ്ടാരപറമ്പിൽ ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ എൻ വി ഹരിദാസ്, പി വി ,അയ്യപ്പൻ, തുടങ്ങിയവർ സംസാരിച്ചു.ശാഖ പ്രസിഡണ്ട് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. പുതിയ ഭാരവാഹികളായി ശിവരാമൻ പണ്ടാരപറമ്പിൽ പ്രസിഡണ്ട്, അമ്മിണി മാണിക്യൻ സെക്രട്ടറി, ശശി തറയിൽ ഖജാൻജിയായി പതിനോന്നംഗ കമ്മിറ്റി തെരെഞ്ഞെടുക്കപ്പെട്ടു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉചിത സുരേഷിനേ സമ്മേളനം ഉപകാരം നൽകി അനുമോദിച്ചു. പ്രിൻസി പ്രശോതൻ സ്വാഗതവും, ടി കെ.ശശി നന്ദിയും പറഞ്ഞു.കേരള പുലയർ മഹാസഭ വട്ടകണ്ണി ശാഖ വാർഷികം ജില്ലാ കമ്മിറ്റി അംഗം എം സി സുനന്ദകുമാർ ഉൽഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.രാജു, മഹിള ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷിജ രാജു, ബാബു തൈവളപ്പിൽ, കെ.കെ.സുരേഷ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ശാഖ പ്രസിഡണ്ട് കുമാരി പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. പുതിയ ഭാരവാഹികളായി കുമാരി പ്രസിഡണ്ട്, രാധ ഐക്കര സെക്രട്ടറി, വളളിയമ്മ നടവരമ്പത്തുകാരൻ ഖജാൻജിയായി പതിനോന്നംഗ കമ്മിറ്റി തെരെഞ്ഞെടുക്കപ്പെട്ടു. സുനിത രാജു സ്വാഗതവും, രാധ ഐക്കര നന്ദിയും പറഞ്ഞു.പുത്തൻച്ചിറ കട്യാംമ്പാറ ശാഖ വാർഷികം എൻ വി ഹരിദാസ് ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.പി വി അയ്യപ്പൻ, സുനിത രാജു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഭാരവാഹികളായി സരസ്വതി ചന്ദ്രൻ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് വിനോദ് കുമാർ, നിർമല ശ്രീധരൻ സെക്രട്ടറി, സിന്ദീപ് അസിസ്റ്റന്റ് സെക്രട്ടറി, ബിന്ദു ബാബു ഖജാൻജിയായി പതിനോന്നംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. സരസ്വതി ചന്ദ്രൻ സ്വാഗതവും, ബിന്ദു ബാബു നന്ദിയും പറഞ്ഞു.