Monday, May 12, 2025
30.4 C
Irinjālakuda

Today's Picks

Most Recent

റെയിൽവേ സ്റ്റേഷൻ വികസനം സിപിഐഎം ധർണ ഇന്ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനിലെ മുൻപിൽ ജനപ്രതിനിധികൾ നടത്തും. നിലവിൽ 5 വണ്ടികളുടെ നിർത്തലാക്കിയ സ്റ്റോപ്പുകൾ...

Most Recent

Trending

Important

കഞ്ചാവും മെത്താംഫിറ്റമിനും കണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ് റോഡില്‍ പറങ്ങോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ദീക്ഷിതിന്റെ വീട്ടില്‍ നിന്നും 1.022 കിലോ ഗ്രാം കഞ്ചാവും 10 ഗ്രാം മെത്താംഫിറ്റമിനും ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും പാർട്ടിയും കൂടി കണ്ടെത്തി ബന്തവസിലെടുത്തു . പ്രതിയെ വാളയാര്‍ ചെക്ക്പോസ്റ്റില്‍ 900 ഗ്രാം എം.ഡി. എം.എ യുമായി എക്സൈസ് അറസ്റ്റ് ചെയ്തതിനാൽ തൽസമയം പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചട്ടില്ല . കമ്മിഷണര്‍ സ്ക്വാഡിലെ മദ്ധ്യ മേഖലാ അംഗവും ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടറും ആയ ഹാരിഷ് സി യു വിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ദിബോസ് ഇ പി, പ്രിവൻ്റീവ് ഓഫീസർ ഫേബിൻ പൗലോസ്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ബിബിൻ കെ വിൻസെന്റ് സിവിൽ എക്സൈസ് ഓഫീസർ ശോഭിത്ത് ഒ ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജു പി ആര്‍ എന്നിവർ ഉണ്ടായിരുന്നു. മേൽ കേസ് ഓഫീസിലെ NDPS സി ആർ നമ്പർ 12/2025 ആയി കേസ് രജിസ്റ്റർ ചെയ്തു. See Translation All...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം എന്ന വിഷയത്തിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. എട്ട് സെഷനുകളും ഫീൽഡ് വിസിറ്റും അടങ്ങിയ ശിൽപശാലയിൽ ഗവേഷണ പ്രോജക്ടുകളുടെ വിഷയരൂപീകരണം, രൂപരേഖ തയ്യാറാക്കൽ, ഫണ്ടിംഗ് സാദ്ധ്യതകൾ, ബഡ്ജറ്റിങ്, നടത്തിപ്പ് എന്നിങ്ങനെ വിവിധ വശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഡോ. എ. സീമ ( സയൻ്റിസ്റ്റ്, സി മെറ്റ്), ഡോ. സുധ ബാലഗോപാലൻ ( ഡയറക്ടർ ഔട്ട് റീച്ച്, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്), ഡോ. സി ജി നന്ദകുമാർ (റിട്ട. പ്രഫസർ, കുസാറ്റ്), പ്രഫ. വി കെ. ദാമോദരൻ ( ചെയർമാൻ, സെൻ്റർ ഫോർ ഇൻവയോൻമെൻ്റ് ആൻഡ് ഡെവലപ്മെൻ്റ്), എസ് ഗോപകുമാർ ( ചെയർമാൻ, ഐ ട്രിപ്പിൾ ഇ ലൈഫ് മെമ്പർ അഫിനിറ്റി ഗ്രൂപ്പ് ), ഡോ. സൂരജ് പ്രഭ ( പ്രഫസർ, വിദ്യ അക്കാഡമി ), ഡോ. എസ് എൻ പോറ്റി ( സയൻ്റിസ്റ്റ്, സി മെറ്റ്), അഭിനവ് രാജീവ് ( ഡയറക്ടർ, ബംബിൾ ബീ ഇൻസ്ട്രൂമെൻ്റ്സ് ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ശിൽപശാലയുടെ ഭാഗമായി...

More from categories