വിപണിയിലുള്ള സാധ്യത മാത്രമല്ല ചക്കക് ഉള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതില്‍ ഒളിഞ്ഞേഇരികുന്ന പോഷക ഘടകങ്ങള്‍ക്കും സമാനതകളില്ല. പോഷകമൂല്യമേറിയ ഫലമാണ് ചക്ക. ക്യാന്‌സറിന് എതിരെ മികച്ച പ്രധിരോധം തീര്‍ക്കാന്‍ ചക്കക്ക് ആവും. രക്തധമനിയുടെ നശീകരണത്തെയും അതുമൂലം വാര്‍ധക്യത്തെ പോലും തടയാന്‍ ഇവക്ക് കഴിവുണ്ട്. പൊട്ടാസിയം പോലുള്ള മൂലകങ്ങള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പച്ച ചക്കയിലെ നാരുകള്‍ക് ആരോഗ്യനിയന്ത്രണത്തില്‍ പ്രേത്യേക സ്ഥാനമുണ്ട്. ഇങ്ങനെ ചക്കയുടെ മാഹാത്മ്യം ചൂണ്ടിക്കാട്ടുന്ന ‘സര്‍വം ചക്ക മയം ‘, ‘ചക്ക കുരുവും ചക്കച്ചുളയും’, ‘ചക്ക മാഹാത്മ്യം’, ‘ചക്കപുരാണം’, ചക്കക്കുരുവും മൂല്യവര്‍ധിതഉത്പന്നങ്ങളും ‘ എന്നീ പരിപാടികള്‍ പത്മിനി ചേച്ചിയുടെ നേതൃതത്തില്‍ നടത്തപ്പെട്ടു.
Advertisement