Home Local News നൃത്ത അദ്ധ്യാപികയായ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് യുവാവ് റിമാന്റിലേക്ക്

നൃത്ത അദ്ധ്യാപികയായ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് യുവാവ് റിമാന്റിലേക്ക്

0

അന്നമനടയിൽ പ്രവർത്തിച്ച് വരുന്ന നൃത്ത വിദ്യാലയത്തിലേക്ക് അതിക്രമിച്ച് കയറി നൃത്ത അദ്യാപികയായ യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് മാള കുരുവിലശ്ശേരി സ്വദേശി മാളാക്കാരൻ വീട്ടിൽ ബൈജു 32 വയസ് എന്നയാളെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ. സുധാകരൻ, എ എസ് ഐ നജീബ്, സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ, ഡെൽജോ പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version