Home Local News മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ 3 പേർ റിമാന്റിലേക്ക്

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ 3 പേർ റിമാന്റിലേക്ക്

0

അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച സംഭവത്തിന് കോൾക്കുന്ന് സ്വദേശികളായ പള്ളിയിൽ വീട്ടിൽ ശ്രീചന്ദ് 39 വയസ്, താവാട്ട് വീട്ടിൽ സജയൻ 48 വയസ്, പുല്ലുപറമ്പിൽ വീട്ടിൽ ഗിരീഷ് 42 വയസ് എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

അഷ്ടമിച്ചിറ കവണപ്പിള്ളി വീട്ടിൽ മുരളീധരൻ 52 വയസ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഗോഡൗണിലെ പുറക് വശത്തെ ഷീറ്റ് മുറിച്ച് മാറ്റി ഗോഡൗണിലേക്ക് അതിക്രമിച്ച് കയറിയാണ് 21-03-2025 തിയ്യതിക്കും 10-05-2025 തിയ്യക്കും ഇടയിലുള്ള പല ദിവസങ്ങളിലായാണ് ഇവർ മോഷണം നടത്തിയിത്. ഈ സംഭവത്തിന് മുരളീധരന്റെ പരാതിയിൽ 13-05-2025 തിയ്യതി മാള പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലേക്കാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ശ്രീചന്ദ് മാള പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, അശ്രദ്ധമായി വാഹനമോടിച്ചതിൽ രണ്ട് പേർക്ക് പരിക്കേൽക്കാൻ ഇടയായ കേസിലും, കൊരട്ടി പോലീസ് സ്റ്റേഷനിൽ ഒരു മേഷണക്കേസിലും പ്രതിയാണ്.

ഗിരീഷ് 42 മാള പോലീസ് സ്റ്റേഷനിൽ 4 അടിപിടിക്കേസുകളിൽ പ്രതിയാണ്.

മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ കെ.ആർ. സുധാകരൻ, ഒ.പി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, ദിബീഷ്, ജിജീഷ്, ശ്യാം, വിനോദ്, ജിബിൻ, അഭിലാഷ്, രാഗിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version