ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ സജിത 38 വയസ് എന്നവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും, മോങ്ങാടി വീട്ടിൽ രജിഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിന് ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ രാഗേഷ് 38 വയസ് എന്നയാളെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം രാഗേഷിനെ കോടതിയിൽ ഹാജരാക്കും
പരാതിക്കാരിയുടെ കുടുംബക്ഷേത്രത്തിൽ നിന്നും വിളക്കുകൾ കാണാതായത് പ്രതിയായ രാഗേഷ് എടുത്തു എടുത്തുകൊണ്ടു പോയതാണെന്ന് പരാതിക്കാരിയുടെ പാപ്പന്റെ മനായ രജീഷ് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ 18-05-25 തീയതി രാത്രി 07.30മണിക്ക് പരാതിക്കാരിയുടെ മണപ്പാടുള്ള വീടിൻറെ മുൻവശം റോഡിൻ വെച്ച് രാഗേഷ് രജീഷിനെ പ്രതി കൈകൊണ്ട് ഇടിക്കുന്നത് കണ്ടു തടയാൻ ചെന്നതിന്റെ വൈരാഗ്യത്താലാണ് പരാതിക്കാരിയെ രാഗേഷ് അസഭ്യം പറഞ്ഞ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരിയുടെ മറ്റൊരു പാപ്പന്റെ മകനാണ് പ്രതിയായ രാകേഷ്.
രാഗേഷ് വാടനപ്പള്ളി പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസിലും, ഒരു സ്ത്രീധന പീഢനക്കേസിലും പ്രതിയാണ്.
വാടനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു, സബ് ഇൻസ്പെക്ടർമാരായ തോമസ്, റാഫി, എസ് സി പി ഒ രാജ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.