Home Local News ഇരുപതാം ചരമ വാർഷിക ദിനംആചരിച്ചു

ഇരുപതാം ചരമ വാർഷിക ദിനംആചരിച്ചു

0

മുൻ ഒല്ലൂർ എംഎൽഎ യും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാഘവൻ പൊഴേക്കടവിലിൻ്റെ ഇരുപതാം ചരമ വാർഷിക ദിനം കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.കാറളം ആലും പറമ്പിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും സീനിയർ കോൺഗ്രസ്സ് നേതാവ് തങ്കപ്പൻ പാറയിൽ ഉൽഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിഞ്ഞാലക്കുട കാർഷിക ഗ്രാമ വികസന സഹകരണ സംഘം പ്രസിഡൻ്റ് തിലകൻ പൊയ്യാറ മുഖ്യ പ്രഭാഷണം നടത്തി.കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി ഡി സൈമൺ അനുസ്മരണ സന്ദേശം നൽകി.ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി എസ് മണികണ്ഠൻ,മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ കെ ബി ഷമീർ,ഷാബു ചക്കാലക്കൽ,ഭാരവാഹികളായ കെ കെ മുകുന്ദൻ,രാധാകൃഷ്ണൻ കക്കേരി,പോൾസൺ വടക്കെത്തല എന്നിവർ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version