ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിന് സി.ബി.എസ്. ഇ പത്താം ക്ലാസ്സിൽ ഉന്നത വിജയം
2024-25 അധ്യയന വർഷത്തിൽ CBSE പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം നേടി ശാന്തിനികേതൻ പബ്ലിക് സ്കൂൾ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കി.
പരീക്ഷയെഴുതിയ 87 വിദ്യാർത്ഥികളിൽ 76 പേർ ഡിസ്റ്റിംഗ്ഷനും 11 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
അഹല്യ മനോജ്, വൈഷ്ണവ് സെജ്വൽ,
അമിത്കൃഷ്ണ കെ എസ്
കൗശികി കെ പി എന്നിവർ ഫുൾ A1 കരസ്ഥമാക്കി.